LIVE RESULTS

OVERALL CHAMPIONS

Winners
ST.MARYS LPS VILAYANKODE ( 55 Points )
Runners Up
BAKITHA ENGLISH MEDIUM SCHOOL CHERUKUNNU ( 50 Points )
Winners
EDANAD UPS ( 78 Points )
NERUVAMBRAM UPS ( 78 Points )
Runners Up
GUPS PURACHERY ( 74 Points )
Winners
GHSS KUNHIMANGALAM ( 176 Points )
Runners Up
JAMA -ATH HS PUTHIYANGADI ( 165 Points )
Winners
GBHSS CHERUKUNNU ( 179 Points )
Runners Up
GHSS KUNHIMANGALAM ( 176 Points )
Winners
MECA PAZHAYANGADI ( 43 Points )
VENGARA MAPPILA UPS ( 43 Points )
Runners Up
NAJATH GIRLS HS MATTUL( 39 Points )
Winners
NAJATH GIRLS HS MATTUL ( 61Points )
Runners Up
GMUPS MADAYI ( 59 Points )
Winners
JAMA-ATH HS PUTHIYANGADI ( 85Points )
Runners Up
WADIHUDHA HS PAZHAYANGADI ( 79 Points )
Winners
GUPS PURACHERY ( 82 Points )
Runners Up
EDANAD UPS ( 77 Points )
Winners
GGVHSS CHERUKUNNU ( 55 Points )

Friday 28 November 2014

ഒരുമയുടെ വിജയം

കലോല്‍സവത്തിന് കൊടിയിറങ്ങി. 

              അഞ്ച്  ദിനങ്ങളിലായി ചെറുകുന്നില്    നടന്നു  വന്ന മാടായി ഉപജില്ലാ  കലോത്സവത്തിന്  കൊടിയിറങ്ങി.   എല്‍.പി .വിഭാത്തില്‍ 55 പോയിന്റോടെ സെന്റ്‌മേരീസ് എല്‍പി സ്‌കൂള്‍ വിളയാങ്കോട് ഒന്നാം സ്ഥാനത്തും  50 പോയിന്റ് നേടിയ ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുകുന്ന് രണ്ടാം സ്ഥാനത്തും ,46 പോയിന്റു നേടി ഏഴോം ഹിന്ദു എല്‍പി സ്‌കൂള്‍ , ജിഎല്‍പി സ്‌കൂള്‍ ചെറുതാഴം എന്നീസ്‌കൂളുുകള്‍  മൂന്നാം സ്ഥാനവും നേടി.
          യു .പി .വിഭാത്തില്‍ എടനാട് യുപി സ്‌കുള്‍, നെരുവമ്പം യുപിസ്‌കുള്‍  എന്നിവര്‍ 78  പോയിന്റ്കള്‍ വീതം നേടി ഒന്നാം സ്ഥാനം പങ്കുവെച്ചു.  ജി.യു.പി. എസ് പുറച്ചേരി (74 പോയിന്റ്) രണ്ടാം  സ്ഥാനവും 70 പോയിന്റ് വീതം നേടി വെങ്ങര പ്രിയദര്‍ശിനി യുപി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
           ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 176 പോയിന്റ് കരസ്ഥമാക്കി കുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 165 പോയിന്റോടെ പുതിയങ്ങാടി ജമാ അത്ത് സ്‌കൂള്‍  രണ്ടാം  സ്ഥാനത്തും 127 പോയിന്റു നേടിയ മാടായി ഗവ. ഗേള്‍സ് സ്‌കൂള്‍  മൂന്നാം സ്ഥാനത്തും എത്തി.
             ജി.ബി. എച്ച്. എസ്. എസ്. ചെറുകുന്ന് (179 പോയിന്റ്) ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ചാമ്പയന്‍ഷിപ്പ് നേടി.  കുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഈ വിഭാഗത്തില്‍ (176 പോയിന്റ്) നേടി രണ്ടാം  സ്ഥാനവും,  മാടായി ബോയ്‌സ് ഹയര്‍ സെക്കന്ററി (161 പോയിന്റ്) മൂന്നാം സ്ഥാനവും നേടി .ഇഞ്ചോടിഞ്ച് മത്സരിച്ച് മുന്നേറിയ സ്‌കൂളുകള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ വീറും വാശിയും കൂട്ടി.
       
            സംസ്‌കൃതോല്‍സവം യു .പി  വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍  82 പോയിന്റുമായി  ജി.യു.പി. എസ് പുറച്ചേരി ചാമ്പ്യന്‍മാരായി. 77 പോയിന്റുമായി  ഇടനാട്  യുപി രണ്ടാം സ്ഥാനവും, പുറച്ചേരി യുപിഎസ് 72 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
ഹൈസ്‌കുള്‍ സംസകൃത വിഭാഗത്തില്‍ ആദ്യമായാണ് മാട്ായി സബ്ജില്ലയില്‍ മത്സരം നടക്കുന്നത്. ചെറുകുന്ന് ഗേള്‍സ് ഹയര്‍സെക്കന്റ്‌റി ഈ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി.
            അറബി കലോത്സവത്തില്‍  ഹൈസ്‌കുള്‍ വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍ വാദീഹൂദ എച്ച് എസ് പഴയങ്ങാടി 79 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തി. പുതിയങ്ങാടി ജമാ അത്ത് സ്‌കൂള്‍  രണ്ടാം  സ്ഥാനവും ജി.ബി. എച്ച്. എസ്. എസ്. ചെറുകുന്ന്  61 പോയിന്റുമായി  മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
            അറബി കലോത്സവത്തില്‍ യു .പി  വിഭാഗത്തില്‍ 61 പോയിന്റുമായി നജാത്ത് എച്ച്എസ് മാട്ടൂല്‍ സ്‌കൂളുകള്‍ ഒന്നാം സ്ഥാനത്തെത്തി.  ജി.എം.യു.പി. എസ് മാടായി (59 പോയിന്റ്) രണ്ടാം സ്ഥാനവും, എം ഇ സി എ പഴയങ്ങാടി (57)  മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
            എല്‍. പി  വിഭാഗം അറബി കലോത്സവത്തില്‍ 43 പോയിന്റുനേടിയ എം ഇ സി എ പഴയങ്ങാടി, വെങ്ങര മാപ്പിള സ്‌കൂള് എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി.  നജാത്ത് ഗേള്‍സ് (39) രണ്ടാം സ്ഥാനവും, ജി എം യുപി മാടായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .